കാസര്‍കോട് (www.evisionnews.co): ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലഘൂകരിക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്തതിന് പിന്നാലെ ഇന്നലെയും ജില്ലയില്‍ ജനജീവിതം ഭാഗികമായി സജീവമായി. അതേസമയം ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഇന്നും നാളെയും നിയന്ത്രണങ്ങള്‍ കര്‍ശനമാകും. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പാല്‍പാല്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യം ഇറച്ചി, പഴംപച്ചക്കറി തുടങ്ങിയ ആവശ്യ സേവനങ്ങളും ആരോഗ്യ സേവനങ്ങളും മാത്രമേ അനുവദിക്കൂ. പൊതുഗാതഗതം ഉണ്ടായിരിക്കില്ല.
ജില്ലയില്‍ ഇന്ന് 373 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.1 ശതമാനം. ചികിത്സയിലുണ്ടായിരുന്ന 405 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3514 പേരാണ് ചികിത്സയിലുള്ളത്. 79373 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 75220 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. വീടുകളില്‍ 19892 പേരും സ്ഥാപനങ്ങളില്‍ 739 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 20631 പേരാണ്. പുതിയതായി 416 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 4037 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. അതേസമയം, ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു.
Post a Comment
0 Comments