ലക്ഷദ്വീപില്‍ വീണ്ടും കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഭരണകൂടം. കടല്‍തീരത്ത് നിന്ന് 20 മീറ്റര്‍ വരെ അകലെയുള്ള കെട്ടിടങ്ങളാണ് പൊളിക്കുക. നേരത്തെ ചെറിയം ദ്വീപിലെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റണമെന്ന ഭരണകൂടത്തിന്റെ ഉത്തരവ് പുറത്ത് വന്നിരുന്നു. മത്സ്യതൊഴിലാളികള്‍ നിര്‍മിച്ച ഷെഡ് ഏഴ് ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
മത്സ്യതൊഴിലാളികള്‍ സ്വമേധയ ഷെഡ്ഡ് പൊളിച്ചില്ലെങ്കില്‍ റവന്യ വകുപ്പ് അത് ചെയ്യും. പൊളിക്കാനുള്ള ചെലവ് തൊഴിലാളികളില്‍ നിന്നും ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെയും സമാന രീതിയില്‍ ലക്ഷദ്വീപ് ഭരണകൂടം മത്സ്യതൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപില്‍ ഉയര്‍ന്നത്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈകോടതി സ്‌റ്റേ ചെയ്തിരുന്നു. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവുമാണ് ഹൈകോടതി സ്റ്റേ ചെയ്തത്.
Post a Comment
0 Comments