Type Here to Get Search Results !

Bottom Ad

ലോക് ഡൗണ്‍: 121 കടകള്‍ക്ക് കൂടി വാടക ഇളവു നല്‍കാന്‍ കാസര്‍കോട് നഗരസഭ തീരുമാനം


കാസര്‍കോട് (www.evisionnews.co): ലോക് ഡൗണ്‍ കാലയളവില്‍ തുറക്കാന്‍ അനുവാദമില്ലാതിരുന്ന 121 കടകള്‍ക്ക് കൂടി വാടക ഇളവ് നല്‍കാന്‍ കാസര്‍കോട് നഗരസഭാ തീരുമാനം. ഒന്നാം കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലയളവിലെ തുറക്കാന്‍ അനുവാദമില്ലാതിരുന്ന 121 കടകള്‍ക്കാണ് നഗരസഭ രണ്ടു മാസത്തെ വാടക ഇളവ് അനുവദിച്ചത്. 2020 ഏപ്രില്‍- മേയ് മാസങ്ങളിലെ വാടക ഇളവ് ചെയ്യുന്ന തീരുമാനമാണ് 22ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചത്. 2020 ജൂണ്‍ 29ലെ 1278 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സത്യവാംങ്മൂലം നല്‍കിയ കടകളെയാണ് വാടക അടക്കുന്നതില്‍ നിന്നും ഒഴിവാക്കിയത്. നേരത്തെ 128 കടകള്‍ക്ക് രണ്ടു മാസത്തെ വാടക ഇളവു ചെയ്ത് നല്‍കിയിരുന്നതായി നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad