കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവില്‍ ഗ്രൂപ്പ് ബി കാറ്റഗറിയിലാണ്. പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും നഗരസഭയില്‍ നിന്നും പൊലീസില്‍ നിന്നും അനുമതിപത്രം നിര്‍ബന്ധമാക്കും. വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു.
നിലവില്‍ രോഗലക്ഷണമുള്ളവരും സമ്പര്‍ക്കം പുലര്‍ത്തിയവരും കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ലെന്ന ഉറപ്പുവരുത്തണം. വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നും നാട്ടിലേക്ക് എത്തുന്നവര്‍ ക്വാറന്റീനില്‍ കഴിഞ്ഞതിനു ശേഷം കോവിഡ് ടെസ്റ്റ് ചെയ്ത് രോഗമില്ലെന്ന് ഉറപ്പുവരുത്തണം. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ കുഞ്ഞുങ്ങള്‍ എന്നിവര്‍ ആള്‍ക്കൂട്ടം. ആഘോഷം എന്നിവയില്‍ നിന്ന് മാറിനില്‍ക്കണം. ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ആരാധാനാലയങ്ങള്‍ ഹോട്ടലുകള്‍, ഗ്രൗണ്ടുകള്‍, മാര്‍ക്കറ്റ് ബിച്ചുകള്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് കര്‍ശനമായി നിരോധിക്കാനും തീരുമാനിച്ചു.
നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഒമ്പതു മണി മുതല്‍ ആറു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. മത്സ്യം മാംസ കച്ചവടം രാവിലെ 8 മുതല്‍ ആറു മണി വരെ. തട്ടുകടകള്‍ പൂര്‍ണമായും നിരോധിക്കാനും ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍ വൈകിട്ട് ഏഴു മണി വരെ പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ഓപ്പണ്‍ ജിമ്മുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവ പൂര്‍ണമായും അടച്ചിടാനും അനധികൃത വഴിയോര കച്ചവടം പൂര്‍ണമായും നിരോധിക്കാനും സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാരുടെ നിരീക്ഷണം കര്‍ശനമാക്കാനും തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെവി സുജാത അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ 493 പേര്‍ക്ക് കോവിഡ്
കാസര്‍കോട്; ജില്ലയില്‍ 493 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.9 ശതമാനം. ചികിത്സയിലുണ്ടായിരുന്ന 539 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3459 പേരാണ് ചികിത്സയിലുള്ളത്. 79866 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 75759 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 192 ആയി. വീടുകളില്‍ 18734 പേരും സ്ഥാപനങ്ങളില്‍ 750 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19484 പേരാണ്.
Post a Comment
0 Comments