ഉദുമ (www.evisionnews.co): ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മാങ്ങാട് ആര്യടുക്കം കോളനിയില്‍ നൂറു കുടുംബങ്ങള്‍ക്ക് പല കിറ്റ് വിതരണം ചെയ്തു. ഉദുമ പഞ്ചായത്തിലെ ഈ കോളനിയില്‍ 34 ഓളം ആളുകള്‍ പോസ്റ്റീവാണ്. കണ്ടയിമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കയാണ്. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്് സി. രാജന്‍ പെരിയ വിതരണോദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുകുമാരന്‍ പൂച്ചക്കാട്, ബി. കൃഷ്ണന്‍ മാങ്ങാട്, തിലകരാജന്‍ മാങ്ങാട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ബി.ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ സുനില്‍ കുമാര്‍, സേവാദള്‍ ജില്ലാ ചീഫ് ഓര്‍ഗനൈസര്‍ ഷിബു കടവങ്ങാനം, സേവാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി മജീദ് മാങ്ങാട്, അന്‍വര്‍ മാങ്ങാട്, ബൂത്ത് പ്രസിഡന്റ് ഹരിഹരന്‍ കടവങ്ങാനം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിന്‍ രാജ്, എം. കുഞ്ഞികൃഷ്ണന്‍, എ.കെ രഞ്ജിത്ത്, അരവിന്ദന്‍ ബാര, ബിനു ആര്യയടുക്കം, ശ്യാംമോഹന്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന പ്രകാരം ഭക്ഷ്യധാന്യ കിറ്റ് നല്‍കിയത്.
Post a Comment
0 Comments