Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പഠന സ്‌കൂള്‍ തുടങ്ങും: കെ. സുധാകരന്‍


കണ്ണൂര്‍ (www.evisionnews.co): സംഘടനാതലത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയപഠനമില്ലെന്നും പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ പഠന സ്‌കൂള്‍ തുടങ്ങുമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. മൂന്ന് മേഖലകളിലായാവും രാഷ്ട്രീയ പഠന സ്‌കൂളുകള്‍ തുടങ്ങുക. കൊച്ചിയിലും കോഴിക്കോടും ഇതിനായി സ്ഥലം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ക്ലബ് ഹൗസ് ചര്‍ച്ചയിലാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്. താന്‍ ബിജെപിയിലേക്ക് പോകുമെന്നത് നുണപ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആചാരണ സംരക്ഷണത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സ്ത്രീ പുരുഷ സമത്വവും ആചാര സംരക്ഷണവും രണ്ടാണെന്നും സുധാകരന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad