കാസര്‍കോട് (www.evisionnews.co): പെരുമ്പളക്കടവ്- തുരുത്തി തീരദേശ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ശക്തമാകുന്നു. രണ്ടുനാടുകളെ ബന്ധിപ്പിക്കുന്ന തീരദേശ റോഡ് പാതിവഴിയിലാണ്. ആദ്യഘട്ടത്തില്‍ നിര്‍മിച്ച റോഡ് പൊട്ടിപൊളിഞ്ഞ് കല്ലും, മണ്ണും ഇളകി ഗതാഗതം ദുസഹമായിട്ട് മാസങ്ങളായി. നാടിന്റെ വികസനത്തിനുതകേണ്ട റോഡിന്റെ ശോചനീയാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.
മുടങ്ങി കിടക്കുന്ന തീരദേശ റോഡിന്റെ രണ്ടാംഘട്ടം യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ ആരംഭിക്കണമെന്നും കരയിടിച്ചല്‍ നേരിടുന്ന തുരുത്തി തെക്കേപുഴ ഭാഗത്തെ കരിങ്കല്‍ഭിത്തി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്്‌ലിം ലീഗ് പതിനാലാം വാര്‍ഡ് കമ്മിറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ടികെ അഷ്‌റഫും വാര്‍ഡ് കൗണ്‍സിലര്‍ ബിഎസ് സൈനുദ്ധീനും എന്‍എ നെല്ലിക്കുന്ന് എംഎല്‍എക്ക് നിവേദനം നല്‍കി.
കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കാസര്‍കോട് മണ്ഡലം മുസ്്‌ലിം ലീഗ് സെക്രട്ടറി ടിഎം ഇഖ്ബാല്‍, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് ബഷീര്‍ തൊട്ടാന്‍, ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര, നഗരസഭ കൗണ്‍സിലര്‍മാരായ ബിഎസ് സൈനുദ്ധീന്‍, മമ്മു ചാല, വാര്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി ടികെ അഷ്‌റഫ്, വൈസ് പ്രസിഡന്റ് ടിഎ ഷാഫി, തുരുത്തി ശാഖാ ലീഗ് പ്രസിഡന്റ് ടിഎച്ച് മുഹമ്മദ് ഹാജി, വര്‍ക്കിംഗ് പ്രസിഡന്റ് ടിഎ മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി സലീം ഗാലക്‌സി, മുസ്്‌ലിം ലീഗ്, യൂത്ത് ലീഗ് എംഎസ്എഫ് നേതാക്കള്‍ സംബന്ധിച്ചു.
തീരദേശ റോഡന്റെ രണ്ടാംഘട്ട പ്രവൃത്തി ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തീരദേശ സംരക്ഷണ പാക്കേജില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കണെന്നാവശ്യപ്പെട്ട് കാസര്‍കോട് നഗരസഭ ചെയര്‍മാനും ഫിഷറീസ് വകുപ്പ് മന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
Post a Comment
0 Comments