ദേശീയം (www.evisionnews.co): ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിന്റെ വിവാദ നടപടികള്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കെ മുഖം രക്ഷിക്കാനുള്ള നടപടികളുമായി ബിജെപി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ഇ ശ്രീധരനെ നിയമിക്കാണമെന്ന് ലക്ഷദ്വീപ് ബിജെപി ഘടകം ആവശ്യപ്പെട്ടതായാണ് വിവരം. പ്രഫുല്‍ പട്ടേല്‍ വന്ന സമയത്ത് ദ്വീപില്‍ പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ മുന്നേ തന്നെ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ഇങ്ങനെയൊരു പ്രൊപോസല്‍ വെച്ചിരുന്നു. ഈ കാര്യത്തില്‍ ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല.
നമ്മുടെ സംസ്‌കാരവും ഭാഷയും അറിയുന്ന ഒരാള്‍ ആയാല്‍ നല്ലതല്ലേ എന്ന ചിന്തയിലാണ് ഇങ്ങനെ ഒന്ന് മുന്നോട്ട് വെച്ചതെന്നു ലക്ഷദ്വീപ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഇ ശ്രീധരന്‍ ഒരു ടെക്നോക്രറ്റ് ആയതിനാലും അദ്ദേഹം വന്നാല്‍ ഗുണകരമാവുമെന്ന് ലക്ഷദ്വീപ് ബിജെപിക്ക് പ്രതീക്ഷയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമായി ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ അബ്ദുള്‍ ഖാദറും വൈസ് പ്രസിഡന്റ് കെഎന്‍ ഖാസ്മി കോയയും ബിജെപി ദേശീയ നേതൃത്വത്തെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ ദ്വീപിലെ ബിജെപി ഘടകത്തില്‍ തന്നെ കടുത്ത അസംതൃപ്തിയും കൂട്ടരാജിയും ഉണ്ടായ സാഹചര്യത്തിലാണ് നീക്കം.
Post a Comment
0 Comments