കാസര്‍കോട്: (www.evisionnews.co) കേരളം വ്യാപാരി വ്യവസായി ഏകോപക സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി നാളെ സംഘടിപ്പിക്കുന്ന നില്‍പ്പൂ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കി ചെറുകിട കച്ചവടക്കാരെ ജീവിക്കാന്‍ അനുവദിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് സമരത്തിനിറങ്ങാന്‍ ടെക്‌സ്‌റ്റൈല്‍സ് അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം തീരുമാനിച്ചു. സമരമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്ത അവസ്ഥയിലാണ് വ്യാപരികള്‍. ഒട്ടും ശാസ്ത്രീയമല്ലാതെ ഉദ്യോഗസ്ഥ വര്‍ഗ്ഗത്തിന്റയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും തെറ്റായ തീരുമാനത്തിന്റെ ഫലമായി പറഞ്ഞറിയിക്കാനാവാത്ത ദുരിതാവസ്ഥയിലാണ് ഈമേഖല. ചെറുകിട വ്യാപാര മേഖല ഒരു വലിയ തൊഴില്‍ ദാതാക്കള്‍ കൂടിയാണ്. തൊഴിലാളികളെയടക്കം പട്ടിണിക്കിട്ടുള്ള ആശാസ്ത്രീയ തീരുമാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിമാറണം.
തുടര്‍ച്ചയായി പൂട്ടിയിട്ട് ഇങ്ങനെ ക്രയവിക്രയങ്ങളെ തടയുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാക്കുമെന്നത് അധികാരികള്‍ തിരിച്ചറിയണം. ഇതിലൂടെ ഒരു സമൂഹത്തെ ദാരിദ്ര്യത്തിലേക്കാണ് സര്‍ക്കാര്‍ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ കൂടുതല്‍ ഇടപെഴുകുന്ന വിഭാഗമായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും കോവിഡ് വാക്സിനേഷന്‍ മുന്‍കാണാനാടിസ്ഥാനത്തില്‍ നല്‍കണമെന്നും പൂര്‍ണ്ണമായും പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന സമരത്തില്‍ അസോസിയേഷന്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുക്കുമെന്നും
പ്രസിഡന്റ് അഷ്റഫ് ഐവ, സെക്രട്ടറി ഹാരിസ് സെനോറ, ട്രഷറര്‍ സമീര്‍ ലിയ അറിയിച്ചു.
Post a Comment
0 Comments