ചിത്താരി (www.evisionnews.co): ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി ഒരുവര്‍ഷം മുമ്പ് വിട ചൊല്ലിയ ചിത്താരി മെട്രോ മുഹമ്മദ് ഹാജിയുടെ ഒന്നാം ആണ്ടിനോട് അനുബന്ധിച്ച് നോര്‍ത്ത് ചിത്താരി മുസ്ലിം ലീഗ്, നോര്‍ത്ത് ചിത്താരി യുഎഇ കെഎംസിസി ശാഖകള്‍ സംഘടിപ്പിച്ച മെട്രോ ഹാജി അനുസ്മരണ ദിനത്തില്‍ നോര്‍ത്ത് ചിത്താരി മഹല്ലിലെ മുഴുവന്‍ വീടുകളിലേക്കും മെട്രോ ഹാജിയുടെ മായാത്ത ഓര്‍മ്മകള്‍ ക്ക് മുന്നിലായി ഭക്ഷണ കിറ്റ് വിതരണം നടത്തി.
ഓണ്‍ലൈന്‍ കൂട്ടായ്മ യില്‍ നടന്ന മെട്രോ ഹാജി അനുസ്മരണ പ്രാര്‍ത്ഥന സദസ്സ് നോര്‍ത്ത് ചിത്താരി ഖിളര്‍ ജുമാ മസ്ജിദ് ഖത്തീബ് ഷാദുലി ബാഖവി യുടെ പ്രാര്‍ത്ഥന സദസ്സോടെ ആരംഭിക്കുകയും അനുസ്മരണ സദസ്സ് സികെ ആസിഫിന്റെ സ്വാഗത ഭാഷണത്തോടെ ജലീല്‍ മെട്രോ യുടെ അധ്യക്ഷത യില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് , ടിഡി കബീര്‍ ബഷീര്‍ വെള്ളിക്കോത്ത്, സി.മുഹമ്മദ് കുഞ്ഞി ഹാജി, പി.അബൂബക്കര്‍ ഹാജി, ഹസ്സന്‍ യാഫാ,സുബൈര്‍ ബ്രിട്ടീഷ്,ടിവി സൈനുദ്ധീന്‍, സിബി കരീം, മുജീബ് മെട്രോ, സലീം ബാരിക്കാട്, മുഹമ്മദലി പീടികയില്‍, ബഷീര്‍ ചിത്താരി , ഖലീല്‍ ചിത്താരി, അബ്ദുല്ല അലങ്കാര്‍, താജുദ്ധീന്‍ അക്കരെ, ജബ്ബാര്‍ ചിത്താരി, നിസാമുദ്ധീന്‍.സിഎച്ച്, അഷ്‌റഫ്.എകെടി എന്നിവര്‍ അനുസ്മരിച്ചു.സൈഫുദ്ധീന്‍ അടുക്കത്തില്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments