കേരളം (www.evisionnews.co): സ്ത്രീധന വിരുദ്ധ കാമ്പയിനുമായി ഡി.വൈ.എഫ്.ഐ 'അഭിമാനത്തോടെ ഞാന്‍ പറയും, സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല' എന്ന കാമ്പയിനാണ് സംസ്ഥാനത്ത് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി എ എ റഹീം ആണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. സ്ത്രീധനം ഒരു സാമൂഹിക തിന്മയാണ് . ഇതിന് അറുതി വരുത്തേണ്ട സമയമായി. ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരില്‍ പൊലിഞ്ഞു പോകരുത്. പെണ്‍കുട്ടികള്‍ വിവാഹ കമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല, സമൂഹം തീരുമാനിക്കാത്തതു കൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്‌കൃത ആചാരം ഇന്നും തുടരുന്നത്. ഒരു ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതില്‍ അളന്നു തൂക്കിയ പണത്തിനോ ആര്‍ഭാടത്തിനോ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥാനവുമില്ല. സോഷ്യല്‍ സ്റ്റാറ്റസിന്റെ വികലമായ പൊതുബോധം എത്രപേരെയാണ് ആജീവനാന്തം കടക്കാരാക്കുന്നത്. ആര്‍ഭാടത്തിനും പണത്തിനും പെണ്ണിനെക്കാളും പരസ്പര ബന്ധത്തെക്കാളും മൂല്യം നിശ്ചയിക്കുന്ന നടപ്പുരീതി എത്ര ജീവനാണ് അവസാനിപ്പിച്ചത്.
Post a Comment
0 Comments