Type Here to Get Search Results !

Bottom Ad

അധികാരത്തിന്റെ ഹുങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ശക്തമായി പ്രതിരോധിക്കും: ശിഹാബ് മസ്റ്റര്‍


പടന്ന (www.evisionnews.co): അധികാര ഭ്രമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് യൂത്ത് ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എംസി ശിഹാബ് മാസ്റ്റര്‍. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പടന്ന പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫീസ് ഉപരോധം ജില്ലാ യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് എംസി ശിഹാബ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തും ഈനാടിനെ സമരമുഖത്തേക്ക് തള്ളിവിടുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വരുംകാലങ്ങളിലും ശക്തമായ സമരപരിപാടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎസ്എഫ് പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഷാനിദ്, സെക്രട്ടറി പിവി സുഹൈര്‍, ട്രഷറര്‍ മുഖ്‌സിത് അലി, വൈസ് പ്രസിഡന്റ് ആഷിഖ് കെ, ഭാരവാഹികളായ അന്‍സാര്‍ അലി, ഷഹബാസ്,സമദ്, റിസ്വാന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad