കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് വെള്ളിയാഴ്ച പ്രതിഷേധ സംഗമം നടത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് നീതികരിക്കാന്‍ കഴിയില്ല.
മാര്‍ക്കറ്റുകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ആരാധനായലങ്ങളോട് വിവേചനം കാണിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തങ്ങള്‍ പറഞ്ഞു.
കോവിഡ് പ്രതിരോധ നിയന്ത്രങ്ങളോട് വിശ്വാസികള്‍ പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ എല്ലാം തുറന്നുകൊടുക്കുകയും ആരാധനാലയങ്ങള്‍ മാത്രം അടച്ചിടണമെന്ന് പറയുകയും ചെയ്യുന്നത് കടുത്ത അനീതിയാണ്.
കോവിഡ് അതിതീവ്ര വ്യാപനമുള്ള പ്രദേശങ്ങളെ ഒഴിച്ച് നിര്‍ത്തി അല്ലാത്ത പ്രദേശങ്ങളില്‍ ആരാധനായലങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും വിശ്വാസികളുടെ വികാരം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ മുന്‍സിപ്പല്‍- പഞ്ചായത്ത് തലങ്ങളില്‍ പ്ലേക്കാര്‍ഡ് ഉയര്‍ത്തി മുസ്ലിം ലീഗ് കമ്മിറ്റികള്‍ കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് പ്രതിഷേധ സംഗമം നടത്തുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുള്ള ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ അറിയിച്ചു.
Post a Comment
0 Comments