പെര്‍ള (www.evisionnews.co): ലോകഡൗണ്‍ കാലത്ത് എന്‍മകജെ പഞ്ചായത്ത് പരിധിയിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നാല്‍പതോളം നിര്‍ധന കുടുംബങ്ങളിലേക്ക് സാമ്പത്തിക സഹായമെത്തിച്ച് ദുബൈ- എന്‍മകജെ പഞ്ചായത്ത് കെഎംസിസി. പദ്ധതിയുടെ വിതരണോദ്ഘാടനം പെര്‍ള ലീഗ് ഹൗസില്‍ മഞ്ചേശ്വരം മണ്ഡലം എംഎല്‍എ എകെഎം അഷ്റഫ് പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡന്റ് പെരുദന അബൂബക്കറിന് നല്‍കി നിര്‍വഹിച്ചു.
സ്വന്തം പ്രയാസങ്ങള്‍ മാറ്റിവച്ച് മറ്റുള്ളവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന കെഎംസിസി പ്രവര്‍ത്തകരുടെ ത്യാഗമനോഭാവം വിലമതിക്കാനാവാത്താണെന്നും അവരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ കൂടെയുണ്ടാകുമെന്നും മഞ്ചേശ്വരം എംഎല്‍എ പറഞ്ഞു. ദുബൈ മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് അയ്യൂബ് ഉര്‍മി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ്, പോഷക സംഘടനാ നേതാക്കളായ സിദ്ദീഖ് ഹാജി ഖണ്ടിഗെ, ഹമീദ് അജിലാഡ്ക്ക, ആയിഷ എഎ, ഡോ. ജഹാനാസ് ഹസാര്‍, റംല ഇബ്രാഹിം, സറീന മുസ്തഫ,ഹക്കീം ഖണ്ടിഗെ, ഹസാര്‍ എകെ, അഷ്റഫ് അമേക്കള, ഷമീല്‍ പെര്‍ള, മൊയ്തു സിംഫണി, മുഷ്ത്താഖ് ബജകൂടല്‍, മുസ്തഫ ഒളമുഗര്‍, റസാക്ക് മൂലെ, സുല്‍ത്താന്‍ പെര്‍ള, ഇസാഖ് നല്‍ക, അന്‍വര്‍ മര്‍ത്യ, ഇഖ്ബാല്‍, ഉമൈറ, ഇഹ്തിഷാമ് സംബന്ധിച്ചു. നൗഷാദ് പെര്‍ള സ്വാഗതവും സിദ്ദിഖ് ഒളമുഗര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments