കേരളം (www.evisionnews.co): ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്നു മദ്യശാലകള്‍ തുറന്ന വ്യാഴാഴ്ച നടന്നതു റെക്കോഡ് കച്ചവടം. ബെവ്‌കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും വില്‍പനകേന്ദ്രങ്ങളിലൂടെ 64 കോടി രൂപയുടെ മദ്യം വിറ്റു. ബാറുകളിലെ കണക്കു ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 69 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശ്ശിയില്‍ ഇന്നലെ വിറ്റത്.
ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഇന്നലെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറന്നപ്പോള്‍ നീണ്ട നിരയായിരുന്നു. ആകെ 265 ഓട്ട്‌ലെറ്റുകളില്‍ 225 എണ്ണമാണ് ആദ്യ ദിവസം പ്രവര്‍ത്തിച്ചത്. ബവ്‌കോയില്‍ മാത്രം 54 കോടിയുടെ വില്‍പന നടന്നു. സാധാരണ പ്രതിദിന വില്‍പന 45 50 കോടിയാണ്. ആഘോഷ വേളകളില്‍ 70 കോടി വരെയാകാറുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലേറെയുള്ള സ്ഥലങ്ങളില്‍ വില്‍പന പുനരാരംഭിച്ചിട്ടില്ല.
ബവ്‌കോയ്ക്ക് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്ന പാലക്കാട് തേങ്കുറിശിയിലാണ് 69 ലക്ഷം രൂപ. തിരുവനന്തപുരം പവര്‍ഹൗസ് റോഡില്‍ 66 ലക്ഷം, ഇരിങ്ങാലക്കുടയില്‍ 65 ലക്ഷം എന്നിങ്ങനെയായിരുന്നു വില്‍പന. കണ്‍സ്യൂമര്‍ഫെഡിനു കൂടുതല്‍ വില്‍പന നടന്നത് ആലപ്പുഴയിലാണ് 43.27 ലക്ഷം. കോഴിക്കോട്ട് 40.1 ലക്ഷം, കൊയിലാണ്ടിയില്‍ 40 ലക്ഷം വീതമായിരുന്നു വില്‍പന.
Post a Comment
0 Comments