മൊഗ്രാല്‍ പുത്തൂര്‍ (www): പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള മജല്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പിഎം മുനീര്‍ ഹാജി പറഞ്ഞു. എംഎസ്എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട ജനങ്ങളുടെ ആനുകൂല്യങ്ങളില്‍ നിന്ന് കയ്യിട്ടുവാരുന്ന ഇത്തരം ജനപ്രതിനിധികള്‍ അപമാനമാണ്. പരാതിക്കാരെ സ്വാധീനിച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ സമരപോരാട്ടങ്ങള്‍ക്കും മുസ്്‌ലിം ലീഗ് പൂര്‍ണപിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് സിദ്ദിഖ് ബദര്‍ നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസ്ഫര്‍ മജല്‍ കുറ്റപത്രം വായിച്ചു. മുന്‍ ജില്ലാ സെക്രട്ടറി മൂസാ ബാസിത്ത്, ഇര്‍ഫാന്‍ കുന്നില്‍, അന്‍സാഫ് കുന്നില്‍, അനസ്, അഫ്രാസ്, ശുഹൈദ്, ഫൈസല്‍, അനസ് വലിയവളപ്പ്, പൈച്ചു കല്ലങ്കൈ സംബന്ധിച്ചു.
Post a Comment
0 Comments