ദേശീയം (www.evisionnews.co): പശ്ചിമ ബംഗാളില്‍ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്ക് കൂടുമാറിയ നേതാക്കളുടെ തിരിച്ചൊഴുക്ക്. മുന്‍ എംഎല്‍എയും ഫുട്‌ബോള്‍ താരവുമായിരുന്ന ദീപേന്ദു വിശ്വാസാണ് അവസാനമായി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ മടങ്ങാന്‍ തീരുമാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ സാഹചര്യമില്ല ബംഗാളിലിപ്പോള്‍. ബിജെപിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. കേന്ദ്ര മന്ത്രി അമിത് ഷായുടെ എല്ലാ തന്ത്രങ്ങളും പൊളിയുന്ന കാഴ്ചയാണ് ബംഗാളില്‍. നേരത്തെ ബിജെപിയിലേക്ക് പോയ സോനാലി ഗുഹ, സരള മുര്‍മു, അമാല്‍ ആചാര്യ എന്നിവരും തൃണമൂലിലേക്ക് മടങ്ങിയെത്താന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നേതാക്കളുടെ മടങ്ങിവരവിനോട് മമത ബാനര്‍ജി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്ക് പോലും തടഞ്ഞുനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. പാര്‍ട്ടി മുഖമായ മുകുള്‍ റോയ് വരെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Post a Comment
0 Comments