കാസര്‍കോട് (www.evisionnews.co): പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി വ്യത്യസ്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജനങ്ങള്‍ ഏറെ പ്രയാസപ്പെടുന്ന കൊറോണ കാലത്തും ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സമരത്തിന് നേതൃത്വം കൊടുത്ത് ജില്ലാ പ്രസിഡന്റ് അസിസ് കളത്തൂര്‍ പറഞ്ഞു.
കോവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നയം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് ഇളവുകള്‍ വഴി ആശ്വാസം നല്‍കേണ്ടതിന് പകരം ന്യായമായി ലഭിക്കേണ്ടത് പോലും നല്‍കാതെ ജനങ്ങളുടെ കൈയ്യില്‍നിന്ന് പിടിച്ചുപറിക്കുന്ന സമീപനം മാറ്റണം. കാസറഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് പെട്രോള്‍ വാഹനങ്ങളിലെത്തി അവിടെ ഉപേക്ഷിച്ചു.
തുടര്‍ന്ന് സൈക്കിളില്‍ യാത്ര ചെയ്ത് കൊണ്ടുള്ള സമരത്തിന് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഷറഫ് ഇടനീര്‍, ജില്ലാ ട്രഷറര്‍ എം ബി ശാനവാസ്, സീനിയര്‍ വൈസ് പ്രസിഡന്റ് എം സി ശിഹാബ് മാസ്റ്റര്‍,ഹാരിസ് തായല്‍, ശംസുദ്ധീന്‍ കൊളവയല്‍,ഹാരിസ് അങ്കക്കളരി,ബാതിഷ പൊവ്വല്‍, റഫീഖ് കേളോട്ട്, എം പി നൗഷാദ്, ഹാരിസ് ബെദിര,നൗഫല്‍ തായല്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി
Post a Comment
0 Comments