Type Here to Get Search Results !

Bottom Ad

വാക്‌സിനെടുക്കാന്‍ മൊഗ്രാല്‍ പൂത്തൂരിലെത്തി കുടുങ്ങിയ മഹാരാഷ്ട്രക്കാരന് സൗകര്യമൊരുക്കി ആരോഗ്യ പ്രവര്‍ത്തകരും വൈറ്റ് ഗാര്‍ഡും


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): ഷെഡ്യൂള്‍ മാറ്റിയതറിയാതെ മഹാരാഷ്ട്രയില്‍ നിന്ന് വണ്ടികയറിയെത്തിയ താന സ്വദേശിക്ക് വാക്‌സിനെടുക്കാന്‍ സൗകര്യമേര്‍പ്പെടുത്തി ആരോഗ്യപ്രവര്‍ത്തകരും വൈറ്റ് ഗാര്‍ഡും. മഹാരാഷ്ട്ര താന സ്വദേശിയും അമേരിക്കന്‍ കപ്പലായ റോയല്‍ കരീബിയന്‍ ക്‌റൂ കപ്പലിലെ ജീവനക്കാരനുമായ കിരണ്‍ വിശ്വനാഥ് ഷെട്ടിക്ക് രണ്ടാമത്തെ ഡോസെടുക്കാനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയപ്പോള്‍ സ്ലോട്ട് കിട്ടിയത് മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രമായിരുന്നു.

ശനിയാഴ്ച ഇവിടെ എത്താനുള്ള സന്ദേശം കിട്ടിയതനുസരിച്ച് കഷ്ടപ്പെട്ടു വണ്ടികയറി പുലര്‍ച്ചെ തന്നെ മൊഗ്രാല്‍ പുത്തൂരില്‍ എത്തിയപ്പോള്‍ ഷെഡ്യൂള്‍ 23ലേക്ക് മാറ്റിയെന്ന സന്ദേശമാണ് ലഭിച്ചത്. എന്തു ചെയ്യണമെന്നറിയാതെ സങ്കടത്തിലായ കിരണ്‍ ഷെട്ടിയെ സഹായിക്കാന്‍ മൊഗ്രാല്‍ പുത്തൂര്‍ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡും രംഗത്തെത്തി. ഇതു പോലെ സന്ദേശം വന്നതിനാല്‍ ഭീമമായ പണം നല്‍കി ടിക്കറ്റെടുത്ത ഗള്‍ഫ് യാത്രക്കാരും ഉണ്ടായിരുന്നു. ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടതിനാല്‍ ഇവര്‍ക്കെല്ലാം ഇവിടെ നിന്നും വാക്‌സിന്‍ നല്‍കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു.

കോവിഡ് വാക്‌സിനേഷന്‍ ചെയ്യാന്‍ വേണ്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ഇന്ത്യയില്‍ എല്ലായിടത്തും കോവിഷീള്‍ഡ് രണ്ടാമത്തെ ഡോസ് കിട്ടുന്നത് 84 ദിവസം കഴിഞ്ഞാണെന്ന് അറിയാന്‍ കഴിഞ്ഞെന്നും എന്നാല്‍ കേരളത്തില്‍ വിദേശത്തു പോകുന്നവര്‍ക്ക് പ്രത്യേക ഇളവുണ്ടെന്നറിഞ്ഞതിനാല്‍ അങ്ങനെ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കിട്ടിയ സെന്റര്‍ മൊഗ്രാല്‍ പുത്തൂര്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ആയിരുന്നുവെന്നും കിരണ്‍ പറഞ്ഞു.

വാക്‌സിന്‍ എടുത്തു കഴിഞ്ഞതിന് ശേഷം എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്. സര്‍ക്കാറിനെയും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വാക്‌സിന്‍ വിതരണ രീതിയെയും ആരോഗ്യ പ്രവര്‍ത്തകരെയും വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്ദനവും നന്ദിയും അറിയിച്ചതിന് ശേഷമാണ് കിരണ്‍ ഷെട്ടി സര്‍ട്ടിഫിക്കറ്റും വാങ്ങി മടങ്ങിയത്.




വാക്‌സിന്‍ സ്വീകരിക്കാന്‍ മൊഗ്രാല്‍ പുത്തൂരിലെത്തിയ താന സ്വദേശി കിരണ്‍ വിശ്വനാഥ് ഷെട്ടിയെ പിഎച്ച്‌സി ജീവനക്കാരും യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡും യാത്രയയക്കുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad