കേരളം (www.evisionnews): കഴിഞ്ഞ ദിവസം അന്തരിച്ച നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കോവിഡ് പരിശോധനയിലാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ വച്ച് മോഹനന്‍ വൈദ്യര്‍ (65) കുഴഞ്ഞു വീണത്. മരിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാട്ടു മരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വ്യാജ ചികിത്സ നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കോവിഡിന് അനധികൃത ചികിത്സ നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Post a Comment
0 Comments