കാസര്‍കോട് (www.evioinnews.co): കോവിഡ് പോസിറ്റീവ് പ്രതിദിന കേസുകള്‍ കുറയുന്നത് ആശ്വാസമാകുന്നു. ഏപ്രില്‍ പകുതിയോടെ ആയിരം കടന്ന കോവിഡ് കേസുകളാണ് മെയ് 15 ഓടെ 500ലും 600ലും എത്തിയത്. ഒരാഴ്ചയായി അഞ്ഞൂറിലാണ് പ്രതിദിന കോവിഡ് കേസ്. പതിനായിരം തൊടാനിരുന്ന രോഗികളുടെ എണ്ണം ആറായിരത്തിലുമെത്തി. അതേസമയം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 146 ആയി ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ ജില്ലയില്‍ 341 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ചികിത്സയിലുണ്ടായിരുന്ന 678 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ശനിയാഴ്ച 534 ആയിരുന്നു പ്രതിദിന പോസിറ്റീവ്. നിലവില്‍ 6381 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതോടെ ഇതുവരെ കോവിഡ് നെഗറ്റീവായവരുടെ എണ്ണം 64792 ആയി. 20.8 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്.
ജില്ലയില്‍ ഇതുവരെ 71694 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വീടുകളില്‍ 32841 പേരും സ്ഥാപനങ്ങളില്‍ 1202 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 33924 പേരാണ്. പുതിയതായി 699 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2470 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 718 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1988 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആസ്പത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 699 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 952 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Post a Comment
0 Comments