കേരളം (www.evisionnews.co): ഗള്‍ഫ് നാടുകളില്‍ നിന്നും ചുരുങ്ങിയ അവധിയില്‍ നാട്ടിലേക്ക് വന്ന പ്രവാസി മലയാളികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള, അംഗം ഹനീഫ് പാറ ചെങ്കള എന്നിവര്‍ കേരള ആരോഗ്യമന്ത്രി വീണാജോര്‍ജിനെ കണ്ട് ഇതുമായി ബന്ധപ്പെട്ടുള്ള അവ്യക്തതനീക്കണമെന്നാവശ്യപ്പെട്ടു.
ആദ്യത്തെ വാക്‌സീന്‍ സ്വീകരിച്ചതിനുശേഷം നാല് ആഴ്ചക്കകം രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിക്കാവുന്നതെന്നും ഈ വിഷയത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് പ്രവാസികള്‍ രേഖകളുമായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കേറ്റ് സ്വീകരിക്കാവുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പുനല്‍കി.
Post a Comment
0 Comments