കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഹൃദയാഘാതംമൂലം മരിച്ചു. മരക്കാപ്പ് കടപ്പുറം 30-ാം വാര്‍ഡ് കൗണ്‍സിലര്‍ ബിനീഷ് രാജ് (45)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നേരത്തെ ദുബായിലും പിന്നീട് അബുദാബിയിലും ജോലിചെയ്യുകയായിരുന്ന ബനീഷ് കഴിഞ്ഞ ജൂണിലാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. ഇക്കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു കൗണ്‍സിലറായി. ദുബൈ ഇന്‍കാസ്, നാസ്‌ക യുഎഇ കമ്മിറ്റി മെമ്പറായിരുന്നു. പരേതനായ ടി.കെ ബാലകൃഷ്ണന്റെയും കെപി പുഷ്പറേണിയുടെയും മകനാണ്. ഭാര്യ കോട്ടിക്കുളം സ്വദേശിനി സജിന. മക്കളില്ല. സഹോദരങ്ങള്‍: ബാലമുരളി (കുവൈത്ത്), ബാബുരാജ് (ദുബൈ) പുഷ്പരാജ്.
Post a Comment
0 Comments