തിരുവനന്തപുരം (www.evisionnews.co): മന്ത്രി പി. രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിലെ വ്യവസായ വകുപ്പ് മന്ത്രിയാണ് രാജീവ്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
അരുവിക്കര എം.എല്‍.എ ജി. സ്റ്റീഫിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് വന്ന് ഭേദമായ അദ്ദേഹം ശാരീരിക വിഷമതകള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 12,300 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനെയാണ് ജില്ലകളില്‍് രോഗ ബാധ സ്ഥിരീകരിച്ചത്.
Post a Comment
0 Comments