കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ സംഘടനയായ ബിഎല്‍ഒ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മറ്റി രൂപീകരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം ബി എല്‍ ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മുഹമ്മദ് ബഷീര്‍ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെപി പ്രദീപ്, സംസ്ഥാന സമിതി അംഗങ്ങളായ വിനോദ് കുമാര്‍, ശംസുദ്ധീന്‍ സംസാരിച്ചു.
ഭാരവാഹികള്‍: ദേവദാസ് മധൂര്‍ (പ്രസി), തമ്പാന്‍ കെ കാറഡുക്ക, സുജാത (വൈസ് പ്രസി), മുഹമ്മദ് ബഷീര്‍ നെല്ലിക്കുന്ന് (സെക്ര), സതീശന്‍, ധന്യ മൊഗ്രാല്‍ (ജോ. സെക്ര), ഗുരുപ്രസാദ് ബദിയടുക്ക (ട്രഷ). പുതുതായി ഇലക്ഷന്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക് കാലതാമസം ഇല്ലാതെ ഐഡി കാര്‍ഡ് വിദരണം ചെയ്യാന്‍ നടപടികള്‍ ഉണ്ടാകണം തുടങ്ങി നിരവധി പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
Post a Comment
0 Comments