പള്ളിക്കര: (www.evisionnews.co) കോവിഡ് കാലത്ത് പഠനം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ സാമ്പത്തിക പ്രയാസം മൂലമുളള ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ അപര്യാപ്തത കൊണ്ടു പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പള്ളിക്കര ഗവണ്മെന്റ് ഹൈസ്‌കൂളിലെ 1992 -93 അധ്യാന വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ നല്‍കിയത്.
വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ക്ക് പുറമേ അധ്യാപകര്‍ ഗൂഗിള്‍, മീറ്റ് സൂം സങ്കേതങ്ങള്‍ ഉപയോഗിച്ച് ക്ലാസ് എടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ ആവാതെ വന്നപ്പോഴാണ് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണം നല്‍കാന്‍ പ്രഥമാദ്ധ്യാപിക്ക ദീപ ടീച്ചര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനോപകരണം കൈമാറിയത്..
ചടങ്ങില്‍ മുന്‍ എഇഒ രവി വര്‍മ്മ മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രഥമാധ്യാപിക്കയ്ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു. രവി വര്‍മ്മ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സത്താര്‍ തൊട്ടി അധ്യക്ഷത വഹിച്ചു. പിഎ അബൂബക്കര്‍ ഹാജി മുഖ്യാതിഥിയായി, റഷീദ് ഹാജി കല്ലിങ്കാല്‍, പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ മുഹമ്മദ് കുഞ്ഞി ഹീന, സിദ്ധിഖ് തൊട്ടി, പിഎച്ച് ഹാരിസ് തൊട്ടി സ്വാഗതവും ജബ്ബാര്‍ സികെ നന്ദിയും പറഞ്ഞു.
Post a Comment
0 Comments