കേരളം (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏഴ് ബിജെപി നേതാക്കളുടെ സമ്പത്തില്‍ വന്‍ വര്‍ധന ഉണ്ടായതായി പോലീസിന് മൊഴി. ബിജെപി കള്ളപ്പണ ഇടപാടില്‍ പരാതി നല്‍കിയ ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് പൊലീസിന് മൊഴി നല്‍കിയത്. പാലക്കാട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് മൊഴിയെടുത്തത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലേക്ക് വന്‍തോതില്‍ ബിജെപി കളളപ്പണം ഒഴുക്കിയിട്ടുണ്ട്. 7 ബിജെപി നേതാക്കളുടെ സാമ്പത്തിക വിവരങ്ങള്‍ വര്‍ഗീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കൊടകര കള്ളപ്പണ കേസ്, സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര എന്നിവ സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ഐസക് വര്‍ഗീസ് പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഐസക് വര്‍ഗീസില്‍ നിന്നും മൊഴി എടുത്തത്. കൊടകര കളളപ്പണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐസക് വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Post a Comment
0 Comments