Type Here to Get Search Results !

Bottom Ad

കെ. സുരേന്ദ്രന്റെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധം നടത്തി


ഉപ്പള (www.evisionnews.co): മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളപ്പണം വാരിവിതറി ജനാധിപത്യത്തെ കശാപ്പ് ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.

കുമ്പളയില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ ഉല്‍ഘാടനം ചെയ്തു. കെ.എം അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. യൂസുഫ് ഉളുവാര്‍ എംപി ഖാലിദ്, യൂനുസ് മൊഗ്രാല്‍ ബഷീര്‍ കുമ്പള നൗഫല്‍ കുമ്പള ഹമീദ് കോയിപ്പാടി നേതൃത്വം നല്‍കി.

ഉപ്പള ടി.എ. മൂസ ഉല്‍ഘാടനം ചെയ്തു. ബി.എം മുസ്തഫ അധ്യക്ഷത വഹിച്ചു. എം.ബി.യൂസുഫ്, സലീം അറ്റ്‌ലസ്, ഉമര്‍ അപ്പോളോ, ശാഹുല്‍ ഹമീദ് ബന്തിയോട്,ഫാറൂഖ്, റഷീദ്, നൗഷാദ്, സമീര്‍ സംബന്ധിച്ചു.

മഞ്ചേശ്വരത്ത് സയ്യിദ് സൈഫുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ. മുക്താര്‍ അദ്ധ്യക്ഷത വഹിച്ചു. നാസര്‍ ഇടിയ, ഹനീഫ് ഹനി, സിദ്ദീഖ് മഞ്ചേശ്വരം സംബന്ധിച്ചു.

വോര്‍ക്കാടിയില്‍ ഹാരിസ് പാവൂര്‍ ഉല്‍ഘാടനം ചെയതു. ലത്തീഫ് കജ അധ്യക്ഷത വഹിച്ചു. മീഞ്ചയില്‍ സിദ്ദീഖ് മീഞ്ച ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ കടമ്പാര്‍ അദ്ധ്യക്ഷത വഹിച്ചു. പൈവളിഗെയില്‍ സെഡ്.എ. കയ്യാര്‍ ഉല്‍ഘാടനം ചെയ്തു ശിഹാബ് പൈവളിഗെ അദ്ധ്യക്ഷത വഹിച്ചു.

പുത്തിഗെയില്‍ ഹനീഫ് സീതാംഗോളി ഉല്‍ഘാടനം ചെയതു.അബ്ദുല്‍ റഹ്മാന്‍ മുകാരികണ്ടം അദ്ധ്യക്ഷത വഹിച്ചു. പെര്‍ളയില്‍ ഹക്കീം കണ്ടിഗെ ഉല്‍ഘാടനം ചെയ്തു. അന്‍സാര്‍ പെര്‍ള അദ്ധ്യക്ഷത വഹിച്ചു. കൂടാതെ മണ്ഡലത്തിലെ വിവിധ ശാഖ തലങ്ങളിലായി വ്യാപകമായ പ്രതിഷേധ പ്രകടനം ആണ് ഇന്ന് മുസ്ലിം യൂത്ത് ലീഗ് നടത്തിയത്

Post a Comment

0 Comments

Top Post Ad

Below Post Ad