കാസര്‍കോട് (www.evisionnews.co): കാസര്‍കോട്് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ്് പൊളിറ്റിക്സ് വിഭാഗത്തിലെ അധ്യാപകന്‍ ഡോ: ഗില്‍ബെര്‍ട്ട് സെബാസ്റ്റിയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് സ്വാഗതാര്‍ഹമെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രെട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസില്‍ സംഘ് പരിവാറിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചതിനാണ് എബിവിപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അധ്യാപകനെ മേയ് 17നു സസ്‌പെന്റ് ചെയ്തത്. ഇതിനെതിരെ എംഎസ്എഫ് ശക്തമായി പ്രതിഷേധിച്ചിരുന്നു. ആര്‍എസ്എസ് അജണ്ടകള്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ചെറുത്തു തോല്പിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments