ചട്ടഞ്ചാല്‍ (www.evisionnews.co): സമൂഹിക മാധ്യമങ്ങള്‍ വഴി യൂത്ത് ലീഗ് നേതാക്കളെ അപകീര്‍ത്തിപെടുത്തുന്ന രീതിയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം നേതൃയോഗം മുന്നറിയിപ്പ് നല്‍കി. വര്‍ഷങ്ങളായി യൂത്ത് ലീഗിന് വേണ്ടി കടിനാധ്വാനം ചെയ്യുന്ന നേതാക്കന്‍മാര്‍ക്കെതിരെ ഇത്തരം നവമാധ്യങ്ങളിലും സോഷ്യല്‍ മീഡിയകളിലും വരുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്നും ഇത്തരം വ്യാജ പ്രചരണങ്ങളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
പ്രസിഡണ്ട് റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥന കമ്മിറ്റി അംഗം ടി ഡി കബീര്‍, ജില്ല ട്രഷറര്‍ എം ബി ഷാനവാസ് ,വൈസ് പ്രസിഡണ്ട് ബാത്തിഷ പൊവ്വല്‍, മണ്ഡലം ഭാരവാഹികളായ ഖാദര്‍ ആലൂര്‍,കെ എം റഹ്മാന്‍ കാപ്പില്‍,ദാവൂദ് പള്ളിപ്പുഴ,ശംസീര്‍ മൂലടുക്കം,മൊയ്തു തൈര,സുലുവാന്‍ ചെമനാട്, ആഷിഖ് റഹ്മാന്‍, അബ്ദുല്‍ സലാം മാണിമൂല ചര്‍ച്ചയില്‍ സംബന്ധിച്ചു
Post a Comment
0 Comments