കേരളം (www.evisionnews.co): പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. കുന്നക്കാട് ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21)യാണ് കൊല്ലപ്പെട്ടത്. സഹോദരി ദേവശ്രീ (13)ക്ക് ആക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശി വിനീഷ് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ കട കത്തിനശിച്ചിരുന്നു . ഇതിന് പിന്നിലും വിനീഷാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാണ് കട കത്തിയത്. രാവില എട്ടരയോടെയാണ് പെണ്‍കുട്ടിയെ വിനീഷ് വീട്ടില്‍ കയറി കുത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ദേവശ്രീക്കും പരിക്കേറ്റത്.
സംഭവ സ്ഥലത്ത് വച്ച് തന്നെ ദൃശ്യ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അടിയന്തര ശസ്ത്രക്രിയയും നടക്കുന്നുണ്ട്. പ്രതിയെ കുന്നക്കാവ് വെച്ച് നാട്ടുകാര്‍ ഓടിച്ച് പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.
Post a Comment
0 Comments