കുമ്പള (www.evisonnews.co): ആരിക്കാടി ഖിള്‌യ നഗറില്‍ താമസക്കാരന്‍ കഞ്ചിക്കട്ട മൊയ്തീന്‍ കുഞ്ഞി എന്ന മോണു (66) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നാട്ടിലെ മത- സാമൂഹിക- കാരുണ്യ മേഖലയിലെ നിറസാനിധ്യമായിരുന്നു. ആരിക്കാടി കുന്നില്‍ ഖിള്ര്‍ ജുമാമസ്ജിദ് പ്രവര്‍ത്തക സമിതി അംഗമായിരുന്നു.
പരേതരായ കഞ്ചിക്കട്ടയിലെ മമ്മിഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. സഫിയ ഷിറിയയാണ് ഭാര്യ. മക്കള്‍: ജംഷീദ്, ജസീന, ജംഷാദ്, ജഫ്‌സീദ, ജഫ്‌റീസ. മരുമക്കള്‍: തസ്ലീം ചെര്‍ക്കള. സഹോദരങ്ങള്‍: പരേതരായ കന്‍ചിക്കട്ട കുഞ്ഞിപ്പ, ബീഫാത്തിമ, കുഞ്ഞഹമ്മദ്, ആസിയമ്മ, നഫീസ. മയ്യത്ത് കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
നിര്യാണത്തില്‍ ഖിള്ര്‍ ജുമ മസ്ജിദ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. എകെഎം അഷ്‌റഫ് എംഎല്‍എ, കാസര്‍കോട്് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈമ, പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ്, ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള തുടങ്ങി പ്രമുഖര്‍ വീട് സന്ദര്‍ശിച്ചു.
Post a Comment
0 Comments