ചെന്നൈ (www.evisionnews.co): തമിഴ്‌നാട്ടിലെ സേലത്ത് പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. എടയപ്പട്ടി സ്വദേശി മുരുകേശന്‍ (47) ആണ് മരിച്ചത്. കര്‍ഷകനായ മുരുകേശനെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് പോലീസ് ലാത്തി കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
മുരുകേശനെ പൊതുനിരത്തില്‍ വെച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മുരുകേശനെ ബോധരഹിതനാകുന്നത് വരെ പോലീസ് മര്‍ദ്ദിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം നടക്കുമ്പോള്‍ മറ്റ് മൂന്ന് പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു.
Post a Comment
0 Comments