കാസര്‍കോട് (www.evisionnews.co): എസ്‌കെഎസ്എസ്എഫ് വിഖായ വോളണ്ടിയറും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബന്തടുക്ക മാണിമൂലയിലെ ലത്തീഫിന്റെ മകന്‍ ജൗഹര്‍ (21) തിരൂരങ്ങാടി തെയ്യലക്കടവില്‍ വാഹനപകടത്തില്‍ മരിച്ചു. എറണാകുളം ഒരു ഇന്റര്‍വ്യു പങ്കെടുത്ത് തിരിച്ച് ബൈക്കില്‍ വരികയായിരുന്നു. എതിരെ വന്ന പിക്കപ്പ് വാന്‍ ഇടിച്ചാണ് അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്ന ശരത്തിന് നിസാര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാണിമൂല ജുമാ മസ്ജിദ് പരിസരത്ത് കബറടക്കും. മാതാവ്: ഉമ്മാലി. സഹോദരങ്ങള്‍: അബ്ദുറസാഖ്, മറിയം ഷംല. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി സലാം മാണിമൂലയുടെ സഹോദര പുത്രനാണ്.
മാണിമൂല സ്വദേശി തിരൂരങ്ങാടിയില്‍ വാഹനപകടത്തില്‍ മരിച്ചു
14:54:00
0

Post a Comment
0 Comments