ചെമ്മനാട് (www.evisionnews.co): ദിനംപ്രതി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതയില്‍ നിന്നില്ലെങ്കില്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലേക്ക് പോലിസ് എത്തിച്ചേരുമെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പറഞ്ഞു. ഇപ്പോള്‍ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 33 ശതമാനത്തിനും മുകളിലാണ്. പോലീസും ആരോഗ്യ പ്രവര്‍ത്തരും നല്‍കുന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാവണം.
ജാഗ്രത കുറവുകളുടെ ലക്ഷണങ്ങളാണ് കുറച്ച് ദിവസങ്ങളായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടൗണുകളിലെ തിരക്കുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ഒരു മാസം നീണ്ടുനിന്ന കോവിഡ് ടെസ്റ്റ് പൊതു ജനങ്ങളുടെ ആവശ്യാര്‍ത്ഥം പതിനാല് ദിവസത്തേക്ക്
കൂടി നീട്ടിയിരിക്കുകയാണ്. നിലവില്‍ പോസിറ്റീവ് ആയവരുടെ പ്രൈമറി കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്കായിന്നു മുന്‍ഗണനയെങ്കില്‍ ഇനി മുതല്‍ ഓരോ വാര്‍ഡിലും പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍പെടാത്ത അഞ്ചുപേരെ വീതം തെരഞ്ഞെടുത്ത് ടെസ്റ്റിന് വിധേയമാക്കും.
ഇതിന് മുഴുവന്‍ ത്രിതല പഞ്ചായത്ത് മെമ്പര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണം. അല്ലാത്തപക്ഷം പഞ്ചായത്ത് ട്രിപ്പിള്‍ ലോക് ഡൗണിലേക്ക് എത്തിപ്പെടാന്‍ സാഹചര്യം ഉണ്ടാവുമെന്ന് പ്രസിഡന്റ് പറഞ്ഞു.
Post a Comment
0 Comments