ഉദുമ (www.evisionnews.co): കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്ന സാഹചര്യത്തില്‍ ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോവിഡ് നിരീക്ഷണ കേന്ദ്രമാക്കിയത് വിദ്യാര്‍തഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആശങ്ക പടര്‍ത്തുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ഉദുമ മണ്ഡലം കമ്മിറ്റി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇമെയില്‍ വഴിയും ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി, ഡോ: മുഹമ്മദ് എന്നിവര്‍ക്ക് നേരിട്ടും ജനറല്‍ സെക്രട്ടറി മുഹമ്മദ് മാസ്തിഗുണ്ട് പരാതി നല്‍കി. ഉദുമ നിയോജക മണ്ഡലം എംഎല്‍എ സിഎച്ച് കുഞ്ഞമ്പുവിന്റെ നേരില്‍ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു.
നിലവില്‍ കോവിഡ് രോഗ ബാധിതര്‍ 12 ആളുകള്‍ ഈ വിദ്യാലയത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവര്‍ ഗ്രൗണ്ടില്‍ ഇറങ്ങുന്നത് കാരണം പലവിധത്തിലുള്ള ആശങ്ക സമൂഹത്തില്‍ പ്രചരിക്കുന്നത് കാരണം വിദ്യാര്‍ത്ഥികളും നാട്ടുകാരും ഭയത്തിലാണ്. ഒന്നെങ്കില്‍ ഇത്രയും വരുന്ന രോഗികളെ വേറെ ഒരു സ്ഥലത്ത് മറ്റിതമാസിക്കനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഉചിതമെന്ന് പരാതിയില്‍ പറയുന്നു. മണ്ഡലം വൈസ് പ്രസിഡന്റ് മുനവ്വിര്‍ പാറപ്പള്ളി, സലാം മാങ്ങാട്, നാലാംവാതുക്കള്‍ ശാഖ പ്രസിഡന്റ് മുനവിര്‍ സെക്രട്ടറി സിദ്ദിഖ് സംബന്ധിച്ചു.
Post a Comment
0 Comments