കേരളം (www,evisionnews.co): കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തു. അര്‍ജുന് സ്വര്‍ണ്ണക്കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി മുഹമ്മദ് ഷഫീഖിന്റെ ഫോണ്‍ രേഖയില്‍ നിന്ന് അത് വ്യക്തമായെന്നാണ് കസ്റ്റംസ് പറയുന്നത്. ഷഫീഖിനെ ചോദ്യം ചെയ്യുന്നതിനായി അഞ്ചുദിവസം കസ്റ്റഡിയില്‍ വിട്ടു.
സ്വര്‍ണക്കടത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയെ കസ്റ്റംസ് അറിയിച്ചു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരാകാന്‍ അര്‍ജുന് കസ്റ്റംസ് നോട്ടീസ് നല്‍കിയിന് പിന്നാലെയാണ് അഭിഭാഷകര്‍ക്ക് ഒപ്പം അര്‍ജുന്‍ ഹാജറായത്.
Post a Comment
0 Comments