മഞ്ചേശ്വരം (www.evisionnews.co): കര്‍ണാടകയില്‍ വിവിധ കോഴ്‌സുകളില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്ന 18നു മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിന് ജില്ലയിലെ പിഎച്ച്‌സികളില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇന്നു മുതല്‍ പരീക്ഷാഹാള്‍ ടിക്കറ്റുമായി അവരവരുടെ തൊട്ടടുത്ത പിഎച്ച്‌സിയില്‍ ഹാജരായി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിസന്ധി മനസിലാക്കി മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് ആരോഗ്യ മന്ത്രി വീണാജോര്‍ജിന് നേരിട്ട് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വാക്‌സിന്‍ ക്രമീകരണങ്ങള്‍ നടത്താന്‍ നടപടിയുണ്ടായത്.
എംഎല്‍എയുടെ ഇടപെടല്‍ ഫലംകണ്ടു: പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് നടപടിയായി
18:28:00
0
മഞ്ചേശ്വരം (www.evisionnews.co): കര്‍ണാടകയില്‍ വിവിധ കോഴ്‌സുകളില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്ന 18നു മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിന് ജില്ലയിലെ പിഎച്ച്‌സികളില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇന്നു മുതല്‍ പരീക്ഷാഹാള്‍ ടിക്കറ്റുമായി അവരവരുടെ തൊട്ടടുത്ത പിഎച്ച്‌സിയില്‍ ഹാജരായി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിസന്ധി മനസിലാക്കി മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് ആരോഗ്യ മന്ത്രി വീണാജോര്‍ജിന് നേരിട്ട് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വാക്‌സിന്‍ ക്രമീകരണങ്ങള്‍ നടത്താന്‍ നടപടിയുണ്ടായത്.
Post a Comment
0 Comments