കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന്റെ പേരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തറതകര്‍ത്ത യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീട് പുനര്‍ നിര്‍മാണത്തിന് സംരക്ഷണം നല്‍കിയ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം. ഹൊസ്ദുര്‍ഗ് എസ്‌ഐ വിവി ഗണേഷനെയാണ് സിപിഎം സമ്മര്‍ദ്ദത്തില്‍ മഞ്ചേശ്വരത്തേക്ക് സ്ഥലംമാറ്റിയത്.
അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ ഇട്ടമ്മല്‍ ചാലിയന്നായിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ റാസിഖിന്റെ വീട് നിര്‍മാണത്തിന്റെ തുടര്‍ പ്രവര്‍ത്തനം തടസപ്പെടുത്തിയപ്പോള്‍ സംരക്ഷണമൊരുക്കിയതാണ് നടപടിക്ക് പിന്നില്‍. നേരത്തെ സിപിഎം നിയന്ത്രണത്തിലുള്ള അജാനൂര്‍ പഞ്ചായത്ത് കൊടുത്ത സ്റ്റോപ് മെമ്മോ ഒഴിവാക്കാനായി പഞ്ചായത്ത് സെക്രട്ടറി വാക്കാല്‍ നിര്‍ദേശിച്ച റോഡിലുണ്ടായ മണ്ണ് നീക്കാന്‍ തൊഴിലാളികള്‍വന്ന സമയത്താണ് ഹൊസ്ദുര്‍ഗ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംരക്ഷണമൊരുക്കിയത്.
സ്റ്റോപ് മെമ്മോ ഒഴിവക്കനായി റോഡിലെ മണ്ണ് നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മണ്ണ് നീക്കംചെയ്യാന്‍ വന്ന തൊഴിലാളികളെ കഴിഞ്ഞ ജൂണ്‍ ഏഴാം തിയതിയാണ് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത്. എന്നാല്‍ എസ്‌ഐ ഗണേഷനും യൂത്ത് ലീഗ് പ്രവര്‍ത്തകരും ഇടപെട്ടതോടെ സിപിഎം പ്രവര്‍ത്തകര്‍ പിന്തിരിയുകയായിരുന്നു. സിപിഎം നേതാവ് കമലാക്ഷന്‍, ഗ്രാമപഞ്ചായത്ത് അംഗം അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അടക്കമുള്ള സംഘമാണ് പ്രവൃത്തി തടഞ്ഞത്. റാസിഖിന്റെ വീട് പ്രവൃത്തി തുടരാന്‍ അനുവദിക്കില്ലെന്ന്് ഇവര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
നേരത്തെ പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം മണ്ണും കല്ലും നീക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ വന്നിരുന്നു. അവരെ സിപിഎമ്മുകാരെത്തി ജോലി ചെയ്യാന്‍ സമ്മതിച്ചില്ല. സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് മുഖേന ഹോസ്ദുര്‍ഗ് പൊലിസ് അറിഞ്ഞു. അതിനു ശേഷമാണ് തുടര്‍ പ്രവൃത്തിക്ക് കാവല്‍ നില്‍ക്കാനായി ഗണേഷും സംഘവുമെത്തിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് റാസിഖിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ അടിത്തറ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തത്്. റാസിഖ് ഹോസ്ദുര്‍ഗ് പൊലിസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കുകയും സംസ്ഥാനത്ത് മിക്കവാറും ചാനലുകളിലും പത്രങ്ങളിലും വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന്് ഡിവൈഎഫ്‌ഐയും സിപിഎമ്മും കൂടുതല്‍ പ്രതിരോധത്തിലായിരുന്നു.
Post a Comment
0 Comments