കാസര്‍കോട് (www.evisionnews.co): യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി. ദേളി കൂവത്തൊട്ടിയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ സുഹൈറി (25)നാണ് വടിവാള്‍ കൊണ്ട് കഴുത്തിന് വെട്ടേറ്റ് സാരമായി പരിക്കേറ്റത്. സംഭവത്തില്‍ ദേളി അരമങ്ങാനത്തെ ഡിഎ സമീറിനെതിരെ വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം.
വാഹനം വാടകക്കെടുത്ത് നല്‍കുന്ന സുഹൈറിന്റെ വീട്ടില്‍ അസമയത്ത് വാഹനം ചോദിച്ചെത്തിയ സമീര്‍ സുഹൈറിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വാഹനം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്ത വിരോധത്തിലാണ് അക്രമമെന്നാണ് വിവരം. കഴുത്തിന് വെട്ടേറ്റ യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗ്രത്തില്‍ പ്രവേശിപ്പിച്ചു. മേല്‍പ്പറമ്പ് പോലീസ് മംഗലാപുരത്തെത്തി സുഹൈറിന്റെ മൊഴിയടുത്തു.
Post a Comment
0 Comments