ദേശീയം (www.evisionnews.co): തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തോല്‍വിയിലും കുഴല്‍പ്പണ കവര്‍ച്ചാ വിവാദമടക്കമുള്ള സംഭവങ്ങളിലും കെ. സുരേന്ദ്രനെതിരെ കടുത്ത അതൃപ്തി അറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. തെരഞ്ഞെടുപ്പിലുള്ള ഒരു സീറ്റ് പോലും കളഞ്ഞതും നിരന്തരം സംസ്ഥാന നേതൃത്വത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുമാണ് കേന്ദ്ര നേതൃത്വത്തിലെ ചൊടിപ്പിച്ചത്.
സംസ്ഥാനത്തെ കുഴല്‍പ്പണ വിവാദവും പിന്നീട് സി.കെ ജാനു, കെ. സുന്ദര തുടങ്ങിയവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് വിവാദത്തിലും കേന്ദ്രത്തിന് കടുത്ത അതൃപ്തിയാണുള്ളത്. അതേസമയം തല്‍ക്കാലം നേതൃമാറ്റം വേണ്ടെന്നും കേന്ദ്രം പറഞ്ഞു. തുടര്‍ച്ചയായ വിവാദങ്ങള്‍ക്ക് പിന്നാലെ വ്യാഴാഴ്ചയാണ് കെ. സുരേന്ദ്രനും വി. മുരളീധരനും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുമായി ചര്‍ച്ച നടത്തിയത്.
Post a Comment
0 Comments