കേരളം (www.evisionnews.co): സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തോല്‍വിയെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ടു തയാറാക്കാന്‍ രാജ്യസഭാ എംപിയും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന സുരേഷ് ഗോപിയ്ക്ക് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആകെയുണ്ടായിരുന്ന നേമത്തെ സീറ്റും നഷ്ടപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. കൊടകര കുഴല്‍പ്പണക്കേസില്‍ പാര്‍ട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
അതിനിടെ കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പു ഫണ്ടു കൈകാര്യം ചെയ്തതു വിലയിരുത്താന്‍ മൂന്നംഗ സമിതിയെ ബി.ജെ.പി കേന്ദ്ര നേതൃത്വം നിയമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഇടപെടലിനെ തുടര്‍ന്നാണു സമിതി രൂപീകരിച്ചത്. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിബി ആനന്ദ ബോസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണു നിയോഗിച്ചിരിക്കുന്നത്
Post a Comment
0 Comments