കാസര്‍കോട് (www.evisionnews.co): ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി സ്വതന്ത്ര സ്ഥാനാര്‍ഥി സുന്ദര. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ രണ്ടു ലക്ഷം നല്‍കിയതായി അപരന്‍ സുന്ദരയുടെ വെളിപ്പെടുത്തല്‍.
കര്‍ണാടകയില്‍ പുതിയ വീടും വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തല്‍ കൂടാതെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ വൈന്‍ പാര്‍ലറും വാഗ്ദാനം ചെയ്തിരുന്നു പണം ബിജെപി നേതാക്കള്‍ വീട്ടിലെത്തി നല്‍കിയതായി സുന്ദര വെളിപ്പെടുത്തി ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കര്‍ണാടകയിലെ മന്ത്രിമാരുടേയും എം.പിമാരുടേയും എം.എല്‍.എമാരുടേയും പണമൊഴുക്കിന്റെ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ മഞ്ചേശ്വരത്ത് നടന്നതെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് പറഞ്ഞത്. ഓരോ വീടുകളും കയറിയിറങ്ങിയ ബി.ജെ.പി പ്രവര്‍ത്തവര്‍ ഭക്ഷ്യകിറ്റുകള്‍ വഴി പണം എത്തിച്ചു. ശക്തമായ അന്വേഷണം നടത്തിയാല്‍ ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
'ചില ബൂത്തുകളില്‍ അവസാനം നാല്, അഞ്ച് തീയതികളില്‍ വോട്ടര്‍മാര്‍ക്ക് ഭഷ്യകിറ്റും പണവും നല്‍കിയിരുന്നു. ഓരോ കിറ്റിനുള്ളിലും 5000 രൂപ വെച്ചായിരുന്നു വീടുകളിലെത്തിച്ചത്. പണമൊഴുക്കാന്‍ കര്‍ണ്ണാടകയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇടപെടുകയും ചെയ്തിരുന്നു. സുന്ദരയുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിക്കാന്‍ നാടകീയ സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. സ്മൃതി ഇറാനി അടക്കമുള്ള മന്ത്രിമാര്‍ അവിടെയെത്തിയിരുന്നു: അഷ്‌റഫ് പറഞ്ഞു.
Post a Comment
0 Comments