കാസര്‍കോട് (www.evisionnews.co): ലക്ഷദ്യീപ് ജനതയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന കൂരത അവസാനിപ്പിച്ച് നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കണമെന്ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള. എസ്‌വൈഎസ് കുമ്പള മേഖല കമ്മിറ്റി കുമ്പള പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ പ്രസിഡന്റ് മുള്‍ക്കി അബ്ദുള്ള മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കണ്ടത്തില്‍ മുഹമ്മദ് ഹാജി, മൂസ ഹാജി ബന്ധിയോട്, എംഎച്ച് അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍ റഹ്‌മാന്‍ ഹാജി ബന്ധസാല, മുഹമ്മദ് ഉപ്പള ഗേറ്റ്, ഖാദര്‍ ഉളുവാര്‍, ഖാലിദ് ബബ്രണ, അബ്ദുള്ള ബന്നംകുളം, പള്ളികുഞ്ഞി കുമ്പള, ഇബ്രാഹിം കെഎസ്, അബ്ദുള്ള ഹാജി ബബ്രണ, ജനറല്‍ സെക്രട്ടറി റിയാസ് കരീം മൊഗ്രാല്‍ സംബന്ധിച്ചു.
Post a Comment
0 Comments