കേരളം (www.evisionnews.co): വടകര മുളിയേരിയില്‍ പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതികളായ മുന്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍. പ്രതികളായ ബാബുരാജ്, ലിജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സി.പി.എം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയായിരുന്നു ലിജീഷ്. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.എം വടകര ഏരിയ സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇന്നു പുലര്‍ച്ചെ ആറ് മണിയോടെ കരിമ്പനപ്പാലത്തില്‍ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും വടകര പോലീസ് അറിയിച്ചു. സി.പി.എം മുളിയേരി ഈസ്റ്റ് ബ്രാംഞ്ചംഗമായ സ്ത്രീയെ ബ്രാഞ്ച് സെക്രട്ടറി പി.പി ബാബുരാജും ഡി.വൈ.എഫ്.ഐ പതിയാരക്കര മേഖലാ സെക്രട്ടറിയും ഇതേ ബ്രാഞ്ചിലെ മെമ്പറുമായ ടി.പി ലിജീഷും ചേര്‍ന്ന് നിരന്തരം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
Post a Comment
0 Comments