കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ അധ്യാപക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പിഎസ്‌സി വഴിയും മറ്റും പതിനായിരത്തോളം അധ്യാപകര്‍ നിയമനാംഗീകാരത്തിനായി കാത്തുനില്‍ക്കുമ്പോള്‍ അധ്യാപക ക്ഷാമം പരിഹരിക്കാനെന്ന പേരില്‍ വിദ്യാഭ്യാസ അധികൃതര്‍ മതിയായ യോഗ്യത ഇല്ലാത്തവരെ ബദല്‍ സംവിധാനം ഒരുക്കാനായി നിയമിക്കാന്‍ ഒരുങ്ങുന്നത് ജില്ലയിലെ വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന ക്രൂരതയാണ് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി പ്രസ്താവിച്ചു.
പിഎസ്‌സി അഡൈ്വസ് ലഭിച്ചിട്ടും അധ്യാപക നിയമനം നടത്താതെ കൊറോണയുടെ മറവില്‍ വിദ്യാര്‍ഥികളുടെ ഭാവി കൊണ്ട് ലാഭം കൊഴിയാനാണ് സര്‍ക്കാര്‍ തീരുമാനം. ഓണ്‍ലൈന്‍ ക്ലാസിലെ തുടര്‍പ്രവര്‍ത്തനത്തിനും സംശയ നിവാരണത്തിനും പരിചിതരായ അധ്യാപകരെയാണ് കുട്ടികള്‍ക്ക് വേണ്ടത്. വിദ്യാലയത്തില്‍ എത്താന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ പരിചിതരായ അധ്യാപകരുടെ പൂര്‍ണപിന്തുണ കുട്ടികള്‍ക്ക് ലഭിക്കാത്ത സ്ഥിതി വന്നാല്‍ മാനസികമായി വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇത്തരം നടപടികള്‍ നടപ്പിലാക്കുന്നതില്‍ നിന്നും അധികാരികള്‍ പിറകോട്ട് പോകണമെന്നും അല്ലാത്തപക്ഷം എംഎസ്എഫ് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ആബിദ് ആറങ്ങാടി കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇത്തരം യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും മെയില്‍ അയച്ചു.
Post a Comment
0 Comments