കർണാടക: കർണാടകയിൽ പ്രണയിച്ച യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു കൊന്നു. ദളിത് യുവാവിനെയും മുസ്ലിം യുവതിയെയുമാണ് പ്രണയിച്ചതിന് യുവതിയുടെ വീട്ടുകാർ ദാരുണമായ രീതിയിൽ തലയ്ക്ക് അടിച്ചു കൊന്നത്. വിജയപുര ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
യുവാവിനെയും യുവതിയെയും വിജയപുര ജില്ലയിലെ സാലതഹള്ളിയിൽ ഒരു കുറ്റിക്കാടിന് സമീപം ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു ദുരഭിമാനകൊലയാണെന്ന് പൊലീസിന് വ്യക്തമായത്. ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.സാലതഹള്ളി സ്വദേശിയായിട്ടുള്ള ഭാസവരാജ് മഡിവാളപ്പ (22)യാണ് കൊല്ലപ്പെട്ട യുവാവ്.
യുവതിക്ക് 19 വയസായിരുന്നു. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരുടെ ബന്ധത്തെ കുടുംബാംഗങ്ങൾ എതിർത്തിരുന്നു. യുവതിയുടെ ബന്ധുക്കൾ ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments