കാസര്‍കോട് (www.evisionnews.co): വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം നടത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ കോവിഡ് സാഹചര്യത്തില്‍ നേരിടുന്ന യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിലും എംബസിയിലും സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ എംഎസ്എഫ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് നിവേദനം നല്‍കി.
അവധിസമയത്ത് നാട്ടില്‍ വന്നവര്‍ക്ക് തിരിച്ചുപോകാനാവാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനമാണ് നിലവിലുള്ളത്. എന്നാല്‍ ഓണ്‍ലൈന്‍ വഴി പഠിച്ചുവരുന്നവര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അംഗീകാരം നല്‍കുന്ന കാര്യത്തില്‍ നിലവില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഭീമമായ ഫീസൊടുക്കി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു ഇരട്ടപ്രഹരവും ഭാവിയെ തന്നെ ബാധിക്കുന്ന പ്രശ്‌നവുമാണ്.
വിഷയത്തിന്റെ ഗൗരവത്തില്‍ എംഎസ്എഫിന്റെ ആവശ്യാര്‍ഥം കേന്ദ്ര ആരോഗ്യമന്ത്രിക്കും ഐഎംഎ കേന്ദ്രത്തിലേക്കും ആദ്യഘട്ടമെന്ന നിലയില്‍ എംപി കത്തുകള്‍ അയച്ചു. എംഎസ്എഫ് പ്രതിനിധികളായി സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജില്ലാ ഭാരവാഹികളായ റംഷീദ് തോയമ്മല്‍, താഹാ തങ്ങള്‍, ജംഷീദ് ചിത്താരി പങ്കെടുത്തു.
Post a Comment
0 Comments