കാസര്‍കോട് (www.evisionnews.co): വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. ജൂണ്‍ 17 മുതല്‍ 23വരെയുള്ള കണക്കുകളില്‍ രോഗസ്ഥിരീകരണ നിരക്ക് 24ശതമാനത്തിന് മുകളില്‍ ഉള്ളതിനാല്‍ മധൂര്‍, അജാനൂര്‍ പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16നും 24നും ഇടയിലുള്ള കാറ്റഗറി സിയില്‍ ചെങ്കള, ഉദുമ, പനത്തടി, കുമ്പഡാജെ, മൊഗ്രാല്‍ പുത്തൂര്‍, പള്ളിക്കര, മീഞ്ച ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിനും 16നും ഇടയിലുള്ള കാറ്റഗറി ബിയില്‍ ചെമ്മനാട്, മുളിയാര്‍, കോടോം-ബേളൂര്‍, കാഞ്ഞങ്ങാട്, പുല്ലൂര്‍-പെരിയ, കുമ്പള, ബദിയടുക്ക, കയ്യൂര്‍-ചീമേനി, നീലേശ്വരം, പടന്ന, കള്ളാര്‍, ബേഡഡുക്ക, മഞ്ചേശ്വരം, ഈസ്റ്റ് എളേരി, ചെറുവത്തൂര്‍, പുത്തിഗെ എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.
ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടില്‍ കുറഞ്ഞ കാറ്റഗറി എയില്‍ കാസര്‍കോട്, മടിക്കൈ, ദേലംപാടി, പൈവളിഗെ, ബളാല്‍, കുറ്റിക്കോല്‍, പിലിക്കോട്, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി, മംഗല്‍പാടി, ബെള്ളൂര്‍, തൃക്കരിപ്പൂര്‍, എണ്‍മകജെ, കാറഡുക്ക, വോര്‍ക്കാടി, വലിയ പറമ്പ് എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.
Post a Comment
0 Comments