ആലപ്പുഴ (www.evisionnews.co): വള്ളികുന്നത്ത് 19 വയസുകാരി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ലക്ഷ്മിഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മരിച്ചത്. മുറിയില്‍ തൂങ്ങിയ നിലയില്‍ വിഷ്ണുവിന്റെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
രാവിലെ 11.30ഓടെയാണ് സുചിത്രയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വള്ളികുന്ന പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവസമയത്ത് സുചിത്രയുടെ ഭര്‍തൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് വിഷ്ണുവിന്റെയും സുചിത്രയുടെയും വിവാഹം കഴിഞ്ഞത്. സൈനികനായ വിഷ്ണു ഉത്തരാഖണ്ഡിലാണ്.
Post a Comment
0 Comments